
ലോകകപ്പിനായി ഒരുങ്ങുന്ന ആതിഥേയരായ റഷ്യൻ സംഘത്തിന് തിരിച്ചടി. ഇന്ന് സൗഹൃദ മത്സരത്തിൽ ഓസ്ട്രിയയെ നേരിട്ട റഷ്യ എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി. മത്സരത്തിൽ ഒട്ടും താളം കണ്ടെത്താൻ ആവാത്ത റഷ്യ ടാർഗറ്റിലേക്ക് ഒരു ഗോൾശ്രമം പോലും നടത്താതെയാണ് ഇന്ന് കീഴടങ്ങിയത്. ആകെ റഷ്യയുടെ ഭാഗത്ത് നിന്ന് കളിയിൽ പിറന്നത് 3 ഷോട്ടുകളായിരുന്നു. മൂന്ന് ഓഫ് ടാർഗറ്റുമായിരുന്നു.
28ആം മിനുട്ടിൽ വെസ്റ്റ് ഹാം യുണൈറ്റഡ് താരം മാർകോ അർണോടവിച് നൽകിയ പാസിൽ നിന്ന് ഷ്പോഫാണ് ഓസ്ട്രിയയുടെ വിജയ ഗോൾ നേടിയത്. പതിവില്ലാത്ത 3-5-2 ഫോർമേഷനിലായിരുന്നു റഷ്യ ഇന്ന് ഇറങ്ങിയത്. അതാകാം ഈ പരാജയത്തിന്റെ കാരണം. ലോകകപ്പിൽ പതിവ് 4-2-3-1 ഫോർമേഷൻ ആകും റഷ്യ സ്വീകരിക്കുക. ജൂൺ 5ന് തുർക്കിക്കെതിരെയാണ് റഷ്യയുടെ ലോകകപ്പിന് മുന്നീടിയായുള്ള അവസാന സൗഹൃദ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial