Site icon Fanport

യുവന്റസ് ഡിഫൻഡർക്ക് പുതിയ കരാർ, പ്രീമിയർ ലീഗ് ക്ലബ്ബ്ൾക്ക് നിരാശ

യുവന്റസിന്റെ ഇറ്റാലിയൻ പ്രതിരോധ നിര താരം ഡാനിയേൽ റുഗാനി ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2023 വരെ താരം ഇറ്റാലിയൻ ചാംപ്യന്മാർക്ക് ഒപ്പം തുടരും. 24 വയസുകാരനായ താരം സെന്റർ ഹാൾഫ് പൊസിഷനിലാണ് കളിക്കുന്നത്. ഇറ്റാലിയൻ ദേശീയ ടീമിലും അംഗമാണ് താരം.

എംപോളിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരം 2013 ലാണ് യുവന്റസിൽ ചേരുന്നത്. എങ്കിലും പിന്നീടുള്ള 2 സീസണിലും എംപോളിയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച താരം 2015 ൽ വീണ്ടും മടങ്ങി എത്തി. എങ്കിലും വെറ്ററൻ ഡിഫണ്ടർമാരായ ബനുചി, ബർസാലി, കില്ലിനി എന്നുവരുള്ള യുവന്റസ് പ്രതിരോധത്തിൽ അവസരങ്ങൾ കുറവായിരുന്നു. എങ്കിലും ഇവർക്ക് പ്രായമായി വരുന്നതോടെ അവസരങ്ങൾ ഉറപ്പാക്കും എന്ന അടിസ്ഥാനത്തിലാണ് താരം തുറിനിൽ തുടരാൻ തീരുമാനിക്കുന്നത്. ചെൽസി അടക്കമുള്ള ക്ലബ്ബ്കൾ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിട്ട് നൽകാൻ യുവന്റസ് തയ്യാറായിരുന്നില്ല.

Exit mobile version