റൂബിൻ കസാന് ഒരു വർഷം യൂറോപ്പിൽ വിലക്ക്

റഷ്യൻ ക്ലബായ റൂബിൻ കസാനെ ഒരു വർഷം യൂറോപ്പിൽ നിന്ന് വിലക്കാൻ യുവേഫ തീരുമാനിച്ചു. സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടാണ് ക്ലബിന് വിലക്ക് വരാൻ കാരണം. ഫൈനാൻഷ്യൽ ഫെയർപ്ലേ ലംഘിച്ചതിന് മുമ്പും റൂബിൻ കസാൻ നടപടി നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഉള്ള നടപടി എന്ത് കാരണത്തിനാണെന്ന് യുവേഫ വ്യക്തമാക്കിയിട്ടില്ല.

അടുത്ത വർഷം യൂറോപ്പിൽ ചാമ്പ്യൻസ് ലീഗിനോ യൂറോപ്പ ലീഗിനോ യോഗ്യത നേടിയാലും റൂബിൻ കസാന് കളിക്കാൻ കഴിയുകയില്ല. ഇപ്പോൾ റഷ്യൻ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് രണ്ട് പോയന്റ് മാത്രം പിറകിലാണ് ക്ലബ് ഉള്ളത്.

Exit mobile version