റൂബിൻ നെവെസിന്റെ അത്ഭുത ഗോൾ!!!, വോൾവ്സ് പ്രീമിയർ ലീഗിലേക്ക് (വീഡിയോ)

കരിയറിൽ ഒരിക്കലൊക്കെ മാത്രം സ്കോർ ചെയ്യാൻ കഴിയുന്നൊരു അപൂർവ്വ ഗോൾ. അതായിരുന്നു ഇന്നലെ വോൾവ്സും ഡെർബി കൗണ്ടിയും തമ്മിലുള്ള മത്സരത്തിൽ റൂബെൻ നെവെസിന്റെ ബൂട്ടിൽ നിന്ന് പിറന്നത്. 25യാർഡ് അകലെ നിന്ന് പന്ത് സ്വീകരിച്ച നെവെസ് ഫസ്റ്റ്ടച്ചിൽ പന്ത് മുകളിലോട്ട് ഉയർത്തി രണ്ടാം ടച്ചിൽ വോളിയിലൂടെ ഡെർബി കൗണ്ടിയുടെ വലയിൽ പന്തെത്തിക്കുകയായിരുന്നു.

നെവെസിന്റെ ഗോളടക്കം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഡെർബിയെ പരാജയപ്പെടുത്തിയ വോൾവ്സ് പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിന് അടുത്തെത്തി. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തുള്ള വോൾവ്സിന് ഇനി രണ്ടു പോയന്റ് മാത്രമെ വേണ്ടു പ്രൊമോഷൻ ഉറപ്പിക്കാൻ. നാലു മത്സരങ്ങൾ ഇനിയും ചാമ്പ്യൻഷിപ്പിൽ ബാക്കിയുണ്ട്. 92 പോയന്റാണ് ഇപ്പോൾ 42 മത്സരങ്ങളിൽ നിന്നായി വോൾവ്സിനുള്ളത്‌. രണ്ടാം സ്ഥാനത്തുള്ള ഫുൾഹാം രണ്ട് പോയന്റ്സ് നഷ്ടപ്പെടുത്തിയാലും വോൾവ്സിന്റെ പ്രൊമോഷൻ ഉറപ്പാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊളത്തൂരിൽ അഭിലാഷ് കുപ്പൂത്തിന് പെനാൾട്ടിയിൽ വിജയം
Next articleകുറ്റിപ്പുറത്ത് കെ ആർ എസ് കോഴിക്കോടിന് ഗംഭീര ജയം