ബദർ റോയൽ കപ്പിന് അൽ തറാജി സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കം

- Advertisement -

കിഴക്കൻ പ്രവശ്യയിലെ പ്രമുഖ ക്ലബ്ബായ ബദർ റോയൽ എഫ് സി  പതിനാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇലവെൻസ് ടൂര്ണമെന്റ്റിൽ വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി ഗ്രൗണ്ടിൽ എത്തിയ മാർച്ച് ഫാസ്റ്റ് തികച്ചും ആവേശം ജനിപ്പിക്കുന്നതായിരുന്നു. ടൂർണ്ണമെന്റ് ബദർ അൽ റാബി ഹോസ്‌പിറ്റൽമാനേജിങ് ഡയറക്‌ടർ നിഹാൽ അഹമ്മദ് ഉത്ഘാടനം ചെയ്തു ആദ്യ കിക്ക് എടുത്തുകൊണ്ട് SOUDAL ഈസ്റ്റേൺ പ്രവശ്യ മാനേജർ അജ്മൽ അമീർ കളിക്ക് തുടക്കം കുറിച്ചു.

റോയൽ ട്രാവെൽസ് ദമ്മാം മാനേജർ സിറാജ് മുഖ്യ അഥിതിയായ ചടങ് ഡിഫ പ്രസിഡണ്ട് റഫീക്ക് കൂട്ടിലങ്ങാടി, ഡിഫ ജനറൽ സെക്രട്ടറി മുജീബ് കളത്തിൽ  എന്നിവർ ആശംസകൾ നേർന്നു. ബദർ റോയൽ fc പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ, സെക്രട്ടറി സിദ്ധീഖ് കണ്ണൂർ, ടൂർണ്ണമെന്റ് കൺവീനർ ജബ്ബാർ കോഴിക്കോട് എന്നിവർ ടൂർണ്ണമെന്റ്റ്  നിയന്ത്രിച്ചു.

ആദ്യ കളിയിൽ ജുബൈൽഎഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് EMF റാക്കയെ പരാജയപ്പെടുത്തി. രണ്ടാമത്തെ കളിയിൽ FCD തെക്കേപ്പുറം 2 – 1 യങ് സ്റ്റാർ ടൊയോട്ടയെ തകർത്തു.

Advertisement