“പരിക്ക് ഉണ്ടെങ്കിൽ ഒരിക്കലും മറച്ചു വെക്കരുത്” – റൂണി

2006 ലോകകപ്പിൽ താൻ ചെയ്തത് മണ്ടത്തരം ആയിപ്പോയി എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വെയ്ൻ റൂണി. 2006ൽ താൻ പരിക്ക് മറച്ചു വെച്ചാണ് ലോകകപ്പിൽ പങ്കെടുത്തത്. താൻ തന്റെ ഫിസിയോയോട് വരെ പരിക്കിന്റെ ഭീകരതയെ കുറിച്ച് സംസാരിച്ചില്ല. വേദന സംഹാരികൾ കഴിച്ചായിരുന്നു താൻ ആ ലോകകപ്പ് കളിച്ചത്. റൂണി പറഞ്ഞു.

ആ ലോകകപ്പ് കഴിഞ്ഞാണ് താൻ പരിക്ക് ഉണ്ടെന്ന് വ്യക്തമാക്കിയത്. തന്റെ ഗ്രോയിനിൽ 6 സെന്റിമീറ്റർ ആയത്ത് മുറിവ് ഉണ്ടായിരുന്നു അന്നെന്ന് റൂണി പറയുന്നു. ആ ലോകകപ്പിന് താൻ പോകാൻ പാടില്ലായിരുന്നു. ഇനി ഒരിക്കൽ കൂടെ പിറകോട്ട് പോവാൻ കഴിയുമായിരുന്നു എങ്കിൽ പരിക്ക് താൻ മറച്ചു വെക്കില്ലായിരുന്നു എന്ന് റൂണി പറഞ്ഞു.

ഇപ്പോഴത്തെ സ്ട്രൈക്കർമാരായ ഹാരി കെയ്നിനോടും മാർക്കസ് റാഷ്ഫോർഡിനോടും ഒക്കെ പരിക്ക് മാറാൻ ആവശ്യത്തിന് സമയം കൊടുക്കണം എന്ന് മാത്രമെ ഉപദേശിക്കാനുള്ളൂ എന്നും റൂണി പറഞ്ഞു.

Exit mobile version