വിജയത്തോടെ റൂണിയുടെ ഇംഗ്ലീഷ് കരിയറിന് അവസാനം

വെയ്ൻ റൂണിയുടെ ഇംഗ്ലീഷ് കരിയറിന് അങ്ങനെ അവസാനം. അമേരിക്കയ്ക്ക് എതിരെ ഏകപക്ഷീയമായ വിജയത്തൊടെയാണ് വെയ്ൻ റൂണി തന്റെ ഇംഗ്ലണ്ട് കരിയർ അവസാനിപ്പിച്ചത്. സൗഹൃദ മത്സരത്തിൽ അമേരിക്കയെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. റൂണി ഗോൾ ഒന്നും നേടിയില്ല എങ്കിലും അവസാന മത്സരത്തിലും തന്നിൽ ഇനിയും ഫുട്ബോൾ ബാക്കിയുണ്ട് എന്ന് ഓർമ്മിപ്പിച്ചു.

58ആം മിനുട്ടിൽ ലിംഗാർഡിന് പകരക്കാരനായാണ് റൂണി കളത്തിൽ എത്തിയത്. റൂണിയുടെ ഇംഗ്ലീഷ് ജേഴ്സിയിലെ 120ആം മത്സരമായിരുന്നു ഇത്. 53 ഗോളുകൾ നേടിയിട്ടുള്ള റൂണി ആണ് ഇംഗ്ലണ്ടിന്റെ ദേശീയ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ. അമേരിക്കയ്ക്ക് എതിരായ മത്സരത്തിൽ ലിംഗാർഡ്, ആർനോൾ എന്നിവർ ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനായി വല കുലുക്കി. രണ്ടാം പകുതിയിൽ വിൽസൺ ആണ്  ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ഗോൾ നേടിയത്.

Exit mobile version