റൊണാൾഡോ കളിക്കാൻ എത്തിയില്ല, കൊറിയൻ ആരാധകർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

റൊണാൾഡോ കളികത്തിരുന്നതിന്റെ പേരിൽ സൗത്ത് കൊറിയയിലെ ആരാധകർക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. പ്രീ സീസൺ സൗഹൃദ മത്സരത്തിൽ റൊണാൾഡോ കളിക്കുമെന്ന് പറഞ്ഞു ടിക്കറ്റ് വിറ്റെങ്കിലും കളിയിൽ താരം 90 മിനുട്ടും ബെഞ്ചിൽ തന്നെ ഇരുന്നതോടെയാണ് 2 പേർ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ജൂലൈ മാസത്തിൽ നടന്ന യുവന്റസ്- കെ ലീഗ് ഓൾ സ്റ്റാർ മത്സരത്തിൽ റൊണാൾഡോയുടെ കളി പ്രതീക്ഷിച്ചു 65000 പേരാണ് ടിക്കറ്റ് എടുത്ത് എത്തിയത്. പക്ഷെ റൊണാൾഡോ കളിയിൽ ഒരു മിനുട്ട് പോലും കളിചില്ല. താരം ചുരുങ്ങിയത് 45 മിനുട്ട് എങ്കിലും കളിക്കും എന്നായിരുന്നു സംഘാടകർ പ്രചരിപ്പിച്ചത്. ഇതോടെ 2 പേര് കോടതിയെ സമീപിച്ചതോടെ 240 പൗണ്ട് ഇരുവർക്കും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. മറ്റു 87 പേരുടെ പരാതികളും നിലവിൽ കോടതിയുടെ പരിഗണനയിൽ ഉണ്ട്.

Exit mobile version