Site icon Fanport

റൊണാൾഡീനോയെ ശിക്ഷിക്കില്ല

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീനോയെ പരാഗ്വേ സർക്കാർ വെറുതെ വിടും. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് റൊണാൾഡീനോയെ കഴിഞ്ഞ ദിവസം പരാഗ്വേ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പാസ്പോർട്ടിൽ റൊണാൾഡീനോ പരാഗ്വേ സ്വദേശിയാണ് എന്ന് കാണിച്ചതാണ് പ്രശ്നമായത്.

റൊണാൾഡീനോയെയും സഹോദരനെയും ബ്രസീലിലേക്ക് തിരിച്ചയക്കും എന്ന് പരാഗ്വേ പറഞ്ഞു. ഏഴു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ പോലീസിന് സഹായകമാകുന്ന വിവരങ്ങളാണ് റൊണാഡീനോ നൽകിയത് എന്നും പരാഗ്വേ ഗവണ്മെന്റ് പറഞ്ഞു. വ്യാജ പാസ്പോർട്ട് ആണ് ഉപയോഗിച്ചത് എന്ന് റൊണാൾഡീനോ സമ്മതിച്ചതായും അധികൃതർ പറഞ്ഞു.

ബ്രസീലിൽ ഒരു ബാങ്കിടപാടിൽ വൻ കുടിശ്ശിക ബാക്കിയുള്ളതിനാൽ 2018 നവംബർ മുതൽ റൊണാൾഡീനോയുടെ പാസ്പോർട്ട് ബ്രസീൽ ഗവൺമെന്റ് പിടിച്ചു വെച്ചിരിക്കുകയാണ്. അതിനാൽ അവസാന കുറേ കാലമായി വ്യാജ പാസ്പോർട്ടിലാണ് റൊണാൾഡീനോ സഞ്ചരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ തന്റെ ആത്മകഥയുടെ പ്രചരണത്തിനായായിരുന്നു റൊണാൾഡീനോ പരാഗ്വേയിൽ എത്തിയത്.

Exit mobile version