Site icon Fanport

യൂട്യൂബിലെ എല്ലാ റെക്കോർഡും തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബിന്റെ ചരിത്രത്തിലെ എല്ലാ റെക്കോർഡും തകർത്തിരിക്കുകയാണ്. റൊണാൾഡോ തന്റെ യൂട്യൂബ് ചാനൽ ആരംഭിച്ചതും അവിടെയും റൊണാൾഡോ സ്റ്റാർ ആയി മാറുക ആയിരുന്നു. റൊണാൾഡോ ഏറ്റവും വേഗത്തിൽ 1 മില്യൺ സബ്സ്ക്രൈബർ ആകുന്ന യൂട്യൂബ് ചാനൽ എന്ന റെക്കോർഡ് തകർത്തു. വെറും 90 മിനിറ്റിനുള്ളിലാണ് റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്.

റൊണാൾഡോ

റൊണാൾഡോയുടെ ചാനലിന് ഇപ്പോൾ 13 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്. ഒറ്റ ദിവസം കൊണ്ടാണ് ഒന്നരക്കോടിയോളം ആൾക്കാർ ഫുട്ബോൾ താരത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്തത്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും റൊണാൾഡോക്ക് വൻ ആരാധക ഫോളോവിംഗ് ഉണ്ട്.

എക്‌സ് പ്ലാറ്റ്‌ഫോമിൽ 112.5 ദശലക്ഷവും ഫേസ്ബുക്കിൽ 170 ദശലക്ഷവും ഇൻസ്റ്റാഗ്രാമിൽ 636 ദശലക്ഷവുമാണ് റൊണാൾഡോയുടെ ഫോളോവേഴ്സ്.

Exit mobile version