പരിക്ക് പ്രശ്നമല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോ ഫൈനൽ കളിക്കും

- Advertisement -

റയൽ മാഡ്രിഡ് ആരാധകർക്ക് ആശ്വസിക്കാം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് റയൽ മാഡ്രിഡ് ക്യാമ്പിൽ നിന്ന് വരുന്ന വിവരങ്ങൾ. ഇന്നലെ എൽക്ലാസികോയിൽ ബാഴ്സലോണയ്ക്കെതിരെ ഗോളടിക്കുന്നതിനിടയിലായിരുന്നു റൊണാൾഡോയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ റൊണാൾഡോ ആദ്യ പകുതിക്ക് ശേഷം ഇറങ്ങിയുമിരുന്നില്ല. ചാമ്പ്യൻസ് ലീഗ് ഫൈനലിന് മൂന്നാഴ്ച മാത്രമുള്ളപ്പോൾ ഏറ്റ പരിക്ക് റയൽ ആരാധകരിൽ ആശങ്ക ഉണ്ടാക്കിയിരുന്നു.

എന്നാൽ പരിക്കിനെ കുറിച്ച് ഞങ്ങൾ ഭയത്തിലല്ല എന്നാണ് മാനേജർ സിദാൻ മത്സര ശേഷം പറഞ്ഞത്. പരിക്ക് ഗുരുതരമല്ല എന്നും ഫൈനലിന് മുമ്പ് റൊണാൾഡോ തിരിച്ചെത്തുമെന്നും സിദാൻ സൂചന നൽകി. ഇന്ന് റൊണാൾഡോയുടെ സ്കാനിങ് നടക്കും. അതിനു ശേഷമെ എപ്പോൾ റൊണാൾഡോ കളത്തിൽ തിരിച്ചെത്തും എന്നു പറയാനാകു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെയാണ് റയൽ മാഡ്രിഡിന് നേരിടാനുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement