Picsart 23 07 12 09 58 11 043

റൊണാൾഡോ പ്രീസീസൺ പരിശീലനം ആരംഭിച്ചു

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ അൽ നസറിനൊപ്പം പ്രീസീസൺ ക്യാമ്പിൽ ചേർന്നു. റൊണാൾഡോ ക്യാമ്പിൽ എത്തി പരിശീലനം നടത്തുന്ന ചിത്രങ്ങൾ അൽ നസർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അൽ നസർ അവസാന രണ്ട് ആഴ്ചയായി പരിശീലനം പുനരാരംഭിച്ചിട്ട്. ടീം ഇപ്പോൾ പോർച്ചുഗലിലാണ്. റൊണാൾഡോയുടെ സാന്നിദ്ധ്യം തന്നെയാണ് പോർച്ചുഗലിലേക്ക് അൽ നസർ പ്രീസീസൺ യാത്ര നടത്താൻ കാരണം. പോർച്ചുഗലിൽ നാലു സൗഹൃദ മത്സരങ്ങൾ അൽ നസർ കളിക്കുന്നുണ്ട്.

പോർച്ചുഗലിലെ ആദ്യ രണ്ടു മത്സരങ്ങൾ റൊണാൾഡോ കളിക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ജൂലൈ 17ന് സെൽറ്റ വിഗോക്ക് എതിരെ നടക്കുന്ന മത്സരം ആകും റൊണാൾഡോ പ്രീസീസണിൽ കളിക്കുന്ന ആദ്യ മത്സരം. അതു കഴിഞ്ഞ് ജൂലൈ 20ന് പോർച്ചുഗലിൽ വെച്ച് തന്നെ നടക്കുന്ന ബെൻഫികക്ക് എതിരായ മത്സരവും റൊണാൾഡോ കളിക്കും.

അതിനു ശേഷം അൽ നസർ ജപ്പാനിൽ പോകും. അവിടെ വെച്ച് പി എസ് ജിക്ക് എതിരെയും ഇന്റർ മിലാന് എതിരെയും അൽ നസർ കളിക്കും. അതു കഴിഞ്ഞ് സൗദിയിൽ കിങ് സൽമാൻ ക്ലബ് കപ്പിലും അൽ നസർ പ്രീസീസണിൽ കളിക്കും.

Exit mobile version