Picsart 23 01 03 22 22 12 625

“യൂറോപ്പിലെ എന്റെ ജോലി കഴിഞ്ഞു, അവിടെ എല്ലാം ജയിച്ചു , ഇനി സൗദിയിൽ റെക്കോഡുകൾ തകർക്കാം” – റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്കബിൽ എത്തിയ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടു. തന്റെ സൗദി നീക്കത്തെ മറ്റുള്ളവർ എങ്ങനെ നോക്കി കാണുന്നു എന്ന് താൻ ശ്രദ്ധിക്കുന്നില്ല എന്നും താൻ ഈ നീക്കത്തിൽ അതീവ സന്തോഷവാൻ ആണെന്നും റൊണാൾഡോ മാധ്യമങ്ങളോട് പറഞ്ഞു. യൂറോപ്പിലെ തന്റെ ജോലു കഴിഞ്ഞു. താൻ അവിടെ എല്ലാം വിജയിച്ചു. ഏറ്റവും മികച്ച ക്ലബുകൾക്ക് ആയി കളിച്ചു. ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കി. ഇനി സൗദിയിൽ ആണ്. ഇത് എനിക്ക് പുതിയ വെല്ലുവിളിയാണ്. റൊണാൾഡോ പറഞ്ഞു.

താൻ തന്റെ കരിയറിൽ ഉടനീളം റെക്കോർഡുകൾ തകർത്തിട്ടുണ്ട്. സൗദിയിലും താൻ അതാകും ചെയ്യുക. ഇവിടെയും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കും. റൊണാൾഡോ പറഞ്ഞു. ഞാൻ അങ്ങനെ ഒരു താരമാണ്. റെക്കോർഡുകൾ തകർക്കുന്നത് എനിക്ക് സ്വാഭാവിക കാര്യമാണ്. റൊണാൾഡോ പറഞ്ഞു.

എനിക്ക് ബ്രസീലിൽ നിന്നും പോർച്ചുഗലിൽ നിന്നും അമേരിക്കയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. പക്ഷെ ഞാൻ അൽ നാസറിന് ആദ്യമെ വാക്കു നൽകിയിരുന്നു. അതാണ് ഇവിടെ എത്തിയത്. അദ്ദേഹം പറഞ്ഞു. സൗദിയിലേക്ക് വന്നത് തന്റെ കരിയറിന്റെ അവസാനമല്ല എന്നുൻ തുടർച്ചയാണെന്നും റൊണാൾഡോ പറഞ്ഞു. സൗദി ലീഗ് പ്രയാസമുള്ള ലീഗ് ആണെന്നും റൊണാൾഡോ പറഞ്ഞു.

Exit mobile version