Site icon Fanport

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിചയസമ്പത്ത് പോർച്ചുഗലിന് കരുത്താണ്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിചയസമ്പത്ത് പോർച്ചുഗൽ ദേശീയ ടീമിന് വലിയ കരുത്താണ് എന്ന് പോർച്ചുഗലിന്റെ പുതിയ പരിശീലകൻ റൊബോർട്ടോ മാർട്ടിനസ്. ഇന്നലെ മാർട്ടിനസിന്റെ കീഴിലെ ആദ്യ മത്സരത്തിൽ 4-0ന്റെ വിജയം നേടാൻ പോർച്ചുഗലിന് ആയിരുന്നു. റൊണാൾഡോ രണ്ടു ഗോളും നേടിയിരുന്നു. റൊണാൾഡോയുടെ സാന്നിദ്ധ്യം ടീമിന് നല്ലത് ആണെന്നും അദ്ദേഹം ടീമിനോട് കാണിക്കുന്ന ആത്മാർത്ഥത വലുതാണെന്നും മാർട്ടിനസ് മത്സര ശേഷം പറഞ്ഞു.

റൊണാൾഡോ 23 03 24 13 56 49 176

ഈ മത്സരം വളരെ പോസിറ്റീവ് ആയിരുന്നു എന്നു. അദ്ദേഹം പറഞ്ഞു. പരിശീലനത്തിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾ അടുത്ത ഘട്ടത്തിലേക്ക് മൊണ്ടു വരാൻ താരങ്ങൾക്ക് ആയി. ഇതുപോലെ എതിർ ടീമുകൾ പൂർണ്ണമായും ഡിഫൻസിൽ ഊന്നി കളിക്കുന്ന മത്സരങ്ങൾ എളുപ്പമല്ല എന്നും കോച്ച് പറഞ്ഞു. ഞങ്ങൾ പതിയെ ആണ് കളിയിലേക്ക. വളർന്നത്. കാര്യങ്ങൾ വരും മത്സരങ്ങളിൽ കൂടുതൽ മെച്ചപ്പെടും എന്നും കോച്ച് പറഞ്ഞു.

റൊണാൾഡോ ഇന്നലെ നേടിയ രണ്ടു ഗോളുകളോടെ അന്താരാഷ്ട്ര തലത്തിൽ 120 ഗോളുകളിൽ എത്തി. ഒരു പെനാൾട്ടിയും ഒരു ഫ്രീകിക്കിം വഴി ആയിരുന്നു റൊണാൾഡോ തന്റെ ഗോളുകൾ കണ്ടെത്തിയത്.

Exit mobile version