Site icon Fanport

റൊണാൾഡോക്ക് ഹാട്രിക്ക്!! അൽ നസർ ആറാടി ജയിച്ചു

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു ഹാട്രിക്ക് കൂടെ. ഇന്ന് സൗദി ലീഗിൽ അൽ വെഹ്ദയെ നേരിട്ട അൽ നസർ എതിരില്ലാത്ത ആറു ഗോളുകൾക്ക് വിജയിച്ചു. ഹാട്രിക്കുമായി റൊണാൾഡോ തന്നെ അൽ നസറിന്റെ ഹീറോ ആയി. ഇന്ന് ആദ്യ 12 മിനുട്ടിൽ തന്നെ റൊണാൾഡോ രണ്ട് ഗോളുകൾ നേടി. അഞ്ചാം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. 12ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കി.

റൊണാൾഡോ 24 05 05 01 27 00 721

18ആം മിനുട്ടിൽ ഒടാവിയോയിലൂടെ അൽ നസർ മൂന്നാം ഗോൾ നേടി. ആദ്യ പകുതിയുടെ അവസാനം മാനെയുടെ വക നാലാം ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ റൊണാൾഡോ തന്റെ ഹാട്രിക്ക് നേടി. റൊണാൾഡോയുടെ കരിയറിലെ 66ആം ഹാട്രിക്ക് ആണ് ഇത്.

അവസാനം അൽ ഫതിൽ കൂടെ ഗോൾ നേടിയതോടെ അൽ നസർ വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ അൽ നസർ 74 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. അവർക്ക് കിരീട പ്രതീക്ഷ ഇതിനകം അവസാനിച്ചിട്ടുണ്ട്.

Exit mobile version