Picsart 22 12 23 02 05 43 394

റൊണാൾഡോക്ക് ആയുള്ള അവസാന ശ്രമത്തിൽ അൽ നാസർ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള സൗദി ക്ലബായ അൽ നാസറിന്റെ ശ്രമം തുടരുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴും റൊണാൾഡോയുടെ ഗ്രീൻ ലൈറ്റിനായി കാത്തിരിക്കുകയാണ് അൽ നാസർ എന്നും ഫബ്രിസിയോ പറഞ്ഞു. ഈ വർഷാവസാനത്തിന് മുമ്പ് റൊണാൾഡോ കരാർ ഒപ്പുവെക്കും എന്നാണ് സൗദി ക്ലബ് പ്രതീക്ഷിക്കുന്നത്.

200 മില്യൺ യൂറോയുടെ വേതനം ആണ് സൗദി ക്ലബ് വർഷത്തിൽ റൊണാൾഡോക്ക് വാഗ്ദാനം നൽകുന്നത്. അത് ഒരു ഫുട്ബോൾ താരത്തിന് കിട്ടുന്ന ഏറ്റവും വലിയ വേതനം ആകും. എന്നാൽ റൊണാൾഡോ ഇപ്പോഴും യൂറോപ്യൻ ക്ലബുകൾ തനിക്ക് ആയി വരും എന്ന പ്രതീക്ഷയിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷം ആകെ അൽ നാസർ ക്ലബ് മാത്രമാണ് റൊണാൾഡോക്ക് മുന്നിക് ഇതുവരെ ഓഫർ വെച്ചത്.

Exit mobile version