Site icon Fanport

എട്ടു വർഷത്തിൽ ആദ്യമായി ക്രിസ്റ്റ്യാനോയ്ക്ക് ആ നേട്ടമില്ല

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സംഭവ ബഹുലമായിരുന്നു ഈ വർഷം. എങ്കിലും 2018ൽ റൊണാൾഡോ പതിവായി എത്തുന്ന ഒരു നേട്ടത്തിൽ എത്താൻ അദ്ദേഹത്തിന് ആയില്ല. ഇത്തവണ 2018ലെ റൊണാൾഡോയുടെ മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഈ കൊല്ലം റൊണാൾഡോ ആകെ നേടിയത് 49 ഗോളുകൾ ആണ്. 50 ഗോളിന് ഒരു ഗോൾ കുറവ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ 2010 മുതൽ ഇതുവരെ എല്ലാ വർഷവും 50 ഗോളിന് മുകളിൽ സ്കോർ ചെയ്യാൻ റൊണാൾഡോയ്ക്ക് ആയിരുന്നു. എന്നാൽ ഇത്തവണ അത് നടന്നില്ല. കഴിഞ്ഞ വർഷം 50 ഗോളുകൾ ആയിരുന്നു റൊണാൾഡോ നേടിയിരുന്നത്. കഴിഞ്ഞ വർഷം കളിച്ചതിനേക്കാൾ ഏഴു മത്സരങ്ങൾ കുറവാണ് ഇത്തവണ റൊണാൾഡോ കളിച്ചത്. അതാണ് 50 ഗോൾ എന്ന മാർക്കിൽ എത്താൻ റൊണാൾഡോയ്ക്ക് കഴിയാതിരുന്നതിന്റെ പ്രധാന കാരണം.

ഈ വർഷം ലോകകപ്പിന് ശേഷം രാജ്യാന്തര മത്സരങ്ങളിൽ റൊണാൾഡോ കളിച്ചിരുന്നില്ല. റൊണാൾഡോയ്ക്ക് 49 ഗോളുകളാണ് 2018ൽ ഉള്ളത് എങ്കിൽ മെസ്സിക്ക് 51 ഗോളുകളാണ് ഉള്ളത്.

Exit mobile version