Site icon Fanport

“റൊണാൾഡോ ഈ ലോകകപ്പിലെ ഏറ്റവും വലിയ ഫ്ലോപ്പ്”

ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ ഫ്ലോപ്പ് ആണന്ന് ജർമ്മൻ ഇതിഹാസ താരം ലോതർ മത്യസ്. ഖത്തർ ലോകകപ്പിൽ ആകെ ഒരു ഗോൾ നേടാനെ റൊണാൾഡോക്ക് ആയിരുന്നുള്ളൂ‌. ക്വാർട്ടറിൽ ടീം പുറത്താവുകയും നിർണായക മത്സരങ്ങളിൽ റൊണാൾഡോ ബെഞ്ചിൽ ആവുകയും ചെയ്തിരുന്നു.

റൊണാൾഡോ 22 12 16 01 05 35 110

ക്രിസ്റ്റ്യാനോ റൊണാൾഡോ തീർച്ചയായും ഈ ലോകകപ്പിലെ വലിയ പരാജയമാണ് എന്ന് ലോതർ മത്യസ് പറഞ്ഞു. മെസ്സി ഈ ലോകകപ്പിൽ എന്തായിരുന്നോ അത് നേർ വിപരീതമായിരുന്നു റൊണാൾഡോ. തന്റെ ഈഗോ കൊണ്ട് ടീമിനെയും തന്നെയും റൊണാൾഡോ തകർത്തു. മത്യസ് പറഞ്ഞു.

അദ്ദേഹം ഒരു കാലത്ത് മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു, ലോകോത്തര ഗോൾസ്കോറർ. ഇപ്പോൾ അദ്ദേഹം ഈ ഒർമ്മകൾക്ക് ഒക്കെ ശാശ്വതമായി കോട്ടം വരുത്തിയിരിക്കുകയാണ്. അവൻ മറ്റൊരു ക്ലബ് കണ്ടെത്തും എന്ന് എനിക്ക് തോന്നുന്നില്ല എന്നും എനിക്ക് റൊണാൾഡോയോട് സഹതാപം തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version