
- Advertisement -
എല്ലാ സീസണിലെയും അവസാനമെന്ന പോലെ ഈ സീസണിലും ക്ലബ് വിടുമെന്ന് സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ചാമ്പ്യൻസ് ലീഗ് വിജയത്തിനു ശേഷമാണ് ക്ലബിൽ തുടരില്ല എന്ന തരത്തിൽ മാധ്യമങ്ങളോട് റൊണാൾഡോ സംസാരിച്ചത്. ഇത്ര കാലം റയൽ മാഡ്രിഡിൽ കളിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ റൊണാൾഡോ തന്റെ ഭാവിയെ കുറിച്ച് അടുത്ത് തന്നെ അറിയിക്കാം എന്നും പറഞ്ഞു.
താരം കഴിഞ്ഞ സീസണിലും സമാനമായ രീതിയിൽ ക്ലബ് വിടുമെന്ന സൂചനകൾ നൽകിയിരുന്നു. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എന്ന അഭ്യൂഹങ്ങളും കഴിഞ്ഞ സീസണിൽ നിറഞ്ഞു നിന്നു. റൊണാൾഡോ റയൽ മാഡ്രിഡ് വിടില്ല എന്നും ഇത് കരാർ പുതുക്കാനുള്ള റൊണാൾഡോയുടെ ശ്രമം മാത്രമാണെന്നുമാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement