“ഏറ്റവും ഇഷ്ടം മെസ്സിയെ, ക്രിസ്റ്റ്യാനോ ആദ്യ അഞ്ചിൽ പോലുമില്ല” – റൊണാൾഡോ

ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ ഇഷ്ട താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇടമില്ല. ഇപ്പോൾ കളിക്കുന്ന തനിക്ക് ഇഷ്ടപ്പെട്ട അഞ്ചു താരങ്ങളെ റൊണാൾഡോ പറഞ്ഞപ്പോൾ അതിൽ ക്രിസ്റ്റ്യാനോ ഉൾപ്പെടുന്നില്ല എന്ന് റൊണാൾഡോ പറഞ്ഞു. ഏറ്റവും ഇഷ്ടം മെസ്സിയെ ആണെന്നും അദ്ദേഹം പറഞ്ഞു.

മെസ്സി ആണ് താം ആസ്വദിക്കുന്ന താരങ്ങളിൽ ഒന്നാമൻ. അതിൽ സംശയമേയില്ല. ലിവർപൂൾ താരം മൊഹമ്മദ് സലാ, ബ്രസീലിയൻ ആയ നെയ്മർ, പി എസ് ജിയുടെ എമ്പപ്പെ, ചെൽസിയുടെ ഹസാർഡ് എന്നിവരും തനിക്ക് ഇഷ്ടപ്പെട്ട അഞ്ചു പേരായി റൊണാൾഡോ പറയുന്നു. തന്നെയും എമ്പപ്പെയെയും താരതമ്യം ചെയ്യരുത് എന്നും അദ്ദേഹം പറഞ്ഞു.

എമ്പപ്പെ മികച്ച കളിക്കാരനാണ്. പക്ഷെ രണ്ട് സമയത്ത് കളിച്ച രണ്ട് താരങ്ങളെ പരസ്പരം അളന്നു നോക്കുന്നത് ശരിയായ കാര്യമല്ല എന്ന് റൊണാൾഡോ പറഞ്ഞു.

Exit mobile version