Picsart 23 11 25 01 35 27 281

റൊണാൾഡോക്ക് ഇരട്ട ഗോൾ! അൽ ഹിലാലിന് 1 പോയിന്റ് മാത്രം പിറകിൽ അൽ നസർ

ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസറും അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് ലീഗിൽ അവർ അൽ അക്ദൗദിനെ തോല്പ്പിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു അൽ നസറിന്റെ വിജയം. ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ അൽ നസറിന്റെ ഹീറോ ആയി ഇന്നും മാറി. രണ്ടാം പകുതിയിൽ ആയിരിന്നു റൊണാൾഡോയുടെ രണ്ടു ഗോളുകളും വന്നത്.

ഇന്ന് മത്സരത്തിന്റെ ആദ്യ പകുതിയിൽ പതിമൂന്നാം മിനുട്ടിൽ അൽ നാജിയുടെ ഗോൾ അൽ നസറിന് ലീഡ് നൽകി. ആദ്യ പകുതിയിൽ അവർ ആ ലീഡ് നിലനിർത്തി. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ റൊണാൾഡോയുടെ ആദ്യ ഗോൾ വന്നു. മൂന്ന് മിനുട്ടുകൾക്ക് ശേഷം റൊണാൾഡോയുടെ രണ്ടാം ഗോളും വന്നു. ലീഗിൽ ഈ സീസണിൽ റൊണാൾഡോയുടെ 15ആം ഗോളായിരുന്നു. ആകെ ഈ വൎർഷം 48 ഗോളുകൾ റൊണാൾഡോ നേടി.

ഈ വിജയത്തോടെ അൽ നസർ 34 പോയിന്റുമായി ഒന്നാമതുള്ള അൽ ഹിലാലിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. അൽ ഹിലാൽ ഒരു മത്സരം കുറവാണ് കളിച്ചത്.

Exit mobile version