സൗദി പ്രൊ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ഓഗസ്റ്റ് മാസത്തിലെ മികച്ച താരമായാണ് റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്നായി റൊണാൾഡോ അഞ്ചു ഗോളുകൾ സ്കോർ ചെയ്തിരുന്നു. ഇതിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു. അഞ്ചു ഗോളുകൾ കൂടാതെ രണ്ട് അസിസ്റ്റും റൊണാൾഡോയുടെ പേരിൽ ഉണ്ട്.
https://twitter.com/SPL_EN/status/1697240684267442483?s=19
അൽ ഇത്തിഹാദിന്റെ പരിശീലകൻ നുനോ സാന്റോ മികച്ച പരിശീലകനായി മാറി. ഇത്തിഹാദ് ആണ് ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ളത്. നുനോയുടെ ടീം നാലു മത്സരങ്ങളിൽ നാലു വിജയിച്ചിരുന്നു. 12 ഗോളുകൾ അടിച്ച ഇത്തിഹാദ് ഇതുവരെ ഒരൊറ്റ ഗോൾ ലീഗിൽ വഴങ്ങിയിട്ടില്ല. ഇത്തിഹാദിന്റെ ഗോൾ കീപ്പർ മാർസെലോ ഗ്രോഹോ മികച്ച ഗോൾ കീപ്പർ ആയും തിരഞ്ഞെടുക്കപ്പെട്ടു.