Picsart 22 11 29 01 16 13 846

റൊണാൾഡോയെ വാങ്ങില്ല എന്ന് ബയേൺ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാങ്ങാൻ ബയേൺ മ്യൂണിച്ച് ഉദ്ദേശിക്കുന്നില്ല എന്ന് ക്ലബ് വ്യക്തമാക്കി. ബയേൺ ഡയറക്ടർ ആയ ഒളിവർ ഖാൻ ഇന്ന് വിഷയത്തിൽ സംസാരിച്ചു. റൊണാൾഡോക്ക് വേണ്ടി യാതൊരു നീക്കവും ഞങ്ങൾ നടത്തില്ല എന്ന് അദ്ദേഹം പറഞ്ഞു. റൊണാൾഡോയെ സ്വന്തമാക്കണോ എന്നത് നമ്മൾ ആലോചിച്ചിരുന്നു.എന്നാൽ ഞങ്ങളുടെ പദ്ധതികളും ശൈലികളും വ്യത്യസ്തമാണ് അതുകൊണ്ട് അദ്ദേഹത്തെ ഞങ്ങൾ സ്വന്തമാക്കില്ല. ഒളിവർ ഖാൻ പറഞ്ഞു‌

ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച താരമാണ് എന്നും അദ്ദേഹത്തെ ഞങ്ങൾക്ക് ഇഷ്ടമാണെന്നും ഒളിവർ ഖാൻ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ആഴ്ച റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയിരുന്നു. റൊണാൾഡോ ഇനി എവിടേക്ക് പോകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഒരു ക്ലബ് തന്നെയാണ് റൊണാൾഡോ ലക്ഷ്യമിടുന്നത്.

Exit mobile version