റൊണാൾഡോയ്ക്ക് ഇരട്ടഗോൾ, ചാമ്പ്യന്മാർ ഉയർത്തെഴുന്നേറ്റു

സിഗ്നൽ ഇടുന പാർക്കിൽ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ, ഗരേത് ബെയ്ൽ എന്നിവരുടെ ഗോളുകളുടെ പിൻബലത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 1-3 ന് തോൽപിച്ചു റയൽ മാഡ്രിഡ്. ഡോർട്ട്മുണ്ടിന്റെ ഏക ഗോൾ ഔബമായങ് ന്റെ വകയായിരുന്നു .ഇന്നും തോൽവി വഴങ്ങിയതോടെ ഡോർട്ട്മുണ്ടിന്റെ രണ്ടാം റൌണ്ട് സാധ്യതകൾ പരുങ്ങലിലായി. ഇതേ ഗ്രൂപ്പ് എച് ഇൽ റയലിനും സ്പർസിനും 6 വീതം പോയിന്റായി. റഫറിയുടെ ഏതാനും വിവാദ തീരുമാനങ്ങളും ഡോർട്ട്മുണ്ടിന് എതിരായതും മത്സരത്തിൽ നിർണായകമായി. 

ഇസ്കോ- റൊണാൾഡോ- ബെയ്ൽ എന്നിവരെ ആക്രമണത്തിന് ചുമതപ്പെടുത്തിയാണ് സിദാൻ ടീമിനെ ഇറക്കിയത്. മത്സരം തുടങ്ങി 18 ആം മിനുട്ടിൽ റയൽ മുന്നിലെത്തി. റയൽ റൈറ്റ് ബാക്ക് കാർവാഹാലിന്റെ പാസ്സ് മനോഹരമായ ഫിനിഷിലൂടെ ഡോർട്ട് മുണ്ട് വലയിലെത്തിച്ചാണ് ബെയ്ൽ റയലിന് ആദ്യ എവേ ഗോൾ സമ്മാനിച്ചത്. ഗോൾ വഴങ്ങിയതോടെ ഡോർട്ട് മുണ്ടും ഏതാനും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും റയലിന്റെ മികച്ച പ്രതിരോധം അവർക്ക് തടസ്സമായി.

രണ്ടാം പകുതിയിൽ 4 മിനുറ്റ് പിന്നിട്ടപ്പോൾ തന്നെ റയൽ ലീഡ് രണ്ടാക്കി, ഇത്തവണ ബെയ്ൽ ന്റെ പാസ്സിൽ ക്രിസ്ത്യാനോ റൊണാള്ഡോയാണ്‌ ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഒട്ടും അച്ചടക്കമില്ലാതെ കളിച്ച ജർമ്മൻ ടീമിന്റെ പ്രതിരോധത്തിലെ പിഴവുകൾ തുറന്ന് കാട്ടുന്ന ഗോളായിരുന്നു അത്. പക്ഷെ 54 ആം മിനുട്ടിൽ കസ്ട്രോയുടെ പാസ്സ് വലയിലാക്കി ഒബമയാങ് സിഗ്നൽ ഇടൂനയിലെ സ്വന്തം കാണികൾക്ക് പ്രതീക്ഷ നൽകുന്ന ഗോൾ നേടി, സ്കോർ 2-1. സമനില ഗോളിനായി ഡോർട്ട് മുണ്ട് ശ്രമിക്കുമ്പോയൊക്കെ മികച്ച കൗണ്ടർ അറ്റാകുകളുമായി റയാലും കളം നിറഞ്ഞു കളിച്ചതോടെ മത്സരം ആവേശകരമായി. 76 മിനുറ്റ് പിന്നിടത്തോടെ സിദാൻ അസെൻസിയോയെയും ഡോർട്ട്മുണ്ട് പുലീസിച്ചിനെയും കളത്തിൽ ഇറക്കി. 79 ആം മിനുട്ടിൽ മോദ്റിച്ചിന്റെ പാസ്സ് ബുള്ളറ്റ് ഷോട്ടിലൂടെ വലയിലാക്കി റൊണാൾഡോ റയലിന്റെ ജയം ഉറപ്പിച്ചു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം എതിരില്ലാത്ത 3 ഗോളുകൾക്ക് അപോളിനെ തോൽപിച്ചു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറയലിന് വേണ്ടി 400മത് മത്സരത്തിനായി റൊണാൾഡോ ഇറങ്ങുന്നു
Next articleഈ വർഷത്തെ ആറാം ഹാട്രിക്കുമായി കെയ്ൻ, ടോട്ടൻഹാം ഗംഭീരം!