Picsart 23 10 28 22 28 00 154

റൊണാൾഡോക്ക് അസിസ്റ്റ്, ടലിസ്കയ്ക്ക് ഇരട്ട ഗോൾ, അൽ നസർ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു

സൗദി ലീഗിൽ റൊണാൾഡോയും അൽ നസർ ഒന്നാം സ്ഥാനത്തേക്ക് അടുക്കുന്നു. ഇന്ന് അവർ എവേ മത്സരത്തിൽ അൽ ഫയ്ജയെ നേരിട്ട് വിജയം നേടി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു അൽ നസറിന്റെ വിജയം. റൊണാൾഡോ ഗോൾ നേടാതിരുന്ന അപൂർവ്വ മത്സരമായിരുന്നു ഇത്. എങ്കിലും ഒരു അസിസ്റ്റ് സംഭാവന ചെയ്യാൻ റൊണാൾഡോക്ക് ആയി. ഇരട്ട ഗോളുമായി ടലിസ്കയാണ് ഹീറോ ആയത്.

50ആം മിനുട്ടിലും 61ആം മിനുട്ടിലും ആയിരുന്നു ടലിസ്കയുടെ ഗോളുകൾ. ആദ്യ ഗോളാണ് റൊണാൾഡോ ഒരുക്കൊയത്. രണ്ടാം ഗോൾ അസിസ്റ്റ് ചെയ്തത് ടെല്ലസ് ആയിരുന്നു. അവസാനം ഒടാവിയോയും അൽ നസറിനായി ഗോൾ നേടി. അൽ ഫയ്ഹയുടെ ഏക ഗോൾ നേടിയത് അൽ ശുവൈശ് ആയിരുന്നു.

ഈ വിജയത്തോടെ അൽ നസർ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 11 മത്സരങ്ങളിൽ നിന്ന് 25 പോയിന്റാണ് അൽ നസറിന് ഉള്ളത്. 29 പോയിന്റുമായി അൽ ഹിലാൽ ആണ് ഒന്നാമത്.

Exit mobile version