Site icon Fanport

റൊണാൾഡോക്ക് സൗദി ലീഗിലെ ആദ്യ തോൽവി, ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും അൽ നസറിനും സൗദി ലീഗിൽ തിരിച്ചടി. ഇന്ന് ലീഗിന്റെ തലപ്പത്ത് നടന്ന പോരാട്ടത്തിൽ അൽ ഇത്തിഹാദ് ആണ് അൽ നസറിനെ പരാജയപ്പെടുത്തിയത്. ജിദ്ദയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇത്തിഹാദിന്റെ വിജയം. ഇത്തിഹാദിന്റെ ഹോം ഗ്രൗണ്ടിൽ നന്നായി തുടങ്ങി എങ്കിലും ഗോൾ കണ്ടെത്താൻ അൽ നസറിനായിട്ടില്ല. ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല.

റൊണാൾഡോ 23 03 10 01 02 52 482

രണ്ടാം പകുതിയിൽ 80ആം മിനുട്ടിൽ റൊമാരിഞ്ഞോയുടെ ഒരു സ്ട്രൈക്കാണ് ഇത്തിഹാദിന് ലീഡ് നൽകിയത്. ഈ ഗോളിൽ നിന്ന് തിരിച്ചുവരാൻ അൽ നസറിനായില്ല. ഇഞ്ച്വറി ടൈമിൽ റൊണാൾഡോ സമനിലക്ക് അടുത്ത് എത്തി എങ്കിലും മികച്ച സേവ് ഇത്തിഹാദിന് ക്ലീൻ ഷീറ്റ് നൽകി.

ഈ വിജയത്തോടെ ഇത്തിഹാദ് 47 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. 46 പോയിന്റുമായി അൽ നസർ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version