Picsart 23 01 27 12 05 29 555

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്ക്

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്ക്. ഇന്നലെ അൽ നസറിനായി സൗദി സൂപ്പർ കപ്പിൽ ഇറങ്ങിയ റൊണാൾഡോക്ക് മത്സരത്തിന് ഇടയിൽ ഉണ്ടായ ഒരു ടാക്കിളിൽ ആണ് പരിക്കേറ്റത്. പരിക്കേറ്റെങ്കിലും റൊണാൾഡോ ഇന്നലെ കളി പൂർത്തിയാകുൻ വരെ കളത്തിൽ തുടർന്നു‌. കാലിന്റെ ജോയിന്റിനാണ് പരിക്ക്. മത്സര ശേഷം റൊണാൾഡോ മുടന്തിയാണ് കളം വിട്ടത്. ഇന്ന് റൊണാൾഡോയുടെ കാലിൽ കൂടുതൽ പരിശോധനകളും സ്കാനിങും നടത്തും. അതിനു ശേഷം മാത്രമേ പരിക്കിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളൂ.

ഇന്നലെ റൊണാൾഡോയുടെ അൽ നസർ സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ ഇത്തിഹാദിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. റൊണാൾഡോ 90 മിനുട്ടും കളിച്ചു എങ്കിലും അദ്ദേഹത്തിന് ഗോൾ നേടാൻ ആയില്ല. അൽ നസറിനായി കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾ നേടാൻ ആവാത്ത റൊണാൾഡോക്ക് പരിക്ക് കൂടെ ഏറ്റാൽ അത് ക്ലബിന് വലിയ തിരിച്ചടിയാകും. ഇനി ഫെബ്രുവരി 3ന് അൽ ഫതെക്ക് എതിരെ ആണ് അൽ നസറിന്റെ അടുത്ത മത്സരം.

Exit mobile version