Picsart 23 02 10 00 40 29 143

ഒന്നല്ല രണ്ടല്ല… നാലു ഗോളുകൾ!! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരുത്ത് സൗദി അറിഞ്ഞു!!

സൗദി പ്രോ ലീഗിൽ അൽ വെഹ്ദയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് അൽ നാസർ ഇന്ന് തോൽപ്പിച്ചു. നാലിൽ നാലു ഗോളുകളും റൊണാൾഡോയുടെ ബൂട്ടിൽ നിന്ന് ആയിരുന്നു പിറന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാസ്റ്റർക്ലാസ് പ്രകടനം തന്നെയാണ് സൗദിയിലെ ഫുട്ബോൾ ആരാധകർക്ക് കാണാൻ ആയത്. 38 കാരനായ ഫോർവേഡ് ഇന്ന് മിന്നുന്ന ഫോമിലായിരുന്നു

21-ാം മിനിറ്റിൽ ഒരു ഇടംകാൽ സ്‌ട്രൈക്കിലൂടെ റൊണാൾഡോ സ്‌കോറിംഗ് ആരംഭിച്ചു, ഇത് തന്റെ മികച്ച കരിയറിലെ 500-ാം ലീഗ് ഗോളായി റൊണാൾഡോ അടയാളപ്പെടുത്തി. വെഹ്‌ദ കീപ്പർക്ക് ഒരു അവസരവും നൽകാതെ തന്റെ വലതുകാലുകൊണ്ട് ക്ലിനിക്കൽ ഫിനിഷിലൂടെ ഹാഫ് ടൈമിന് തൊട്ടുമുമ്പ് അൽ നാസറിന്റെ ലീഡ് റൊണാൾഡോ ഇരട്ടിയാക്കി.

ഇടവേളയ്ക്കുശേഷം റൊണാൾഡോ തന്റെ സ്‌കോറിങ്ങ് തുടർന്നു, 53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയും വെറും 8 മിനിറ്റിനുള്ളിൽ മറ്റൊരു ഗോൾ കൂടി ചേർത്ത് തന്റെ താണ്ഡവം പൂർത്തിയാക്കുകയും ചെയ്തു. 16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അൽ നാസർ ഇപ്പോൾ.

Exit mobile version