Picsart 23 07 21 02 57 26 569

അൽ നസറിനും റൊണാൾഡോക്കും വീണ്ടും വലിയ തോൽവി

പ്രീസീസണിൽ അൽ നസറിന് ഒരു തോൽവി കൂടെ. ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും പോർച്ചുഗീസ് ക്ലബായ ബെൻഫികയെ ആയിരുന്നു നേരിട്ടത്. മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകളുടെ പരാജയം അൽ നസർ നേരിട്ടു. ആദ്യ 36 മിനുട്ടുകൾക്ക് അകം തന്നെ മൂന്ന് ഗോളുകൾ അൽ നസർ വഴങ്ങിയിരുന്നു.

ആംഗൽ ഡി മരിയ ഒരു ഗോളും ഗോൺസാലോ റാമോസ് രണ്ട് ഗോളുകളും ആദ്യ പകുതിയിൽ ബെൻഫികയ്ക്ക് ആയി നേടി. 42ആം മിനുട്ടിൽ സുൽതാനിലൂടെ ഒരു ഗോൾ അൽ നസർ മടക്കി എങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി. രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ആന്ദ്രെശ് ഷെർദ്ല്പ് കൂടെ ഗോൾ നേടിയതോടെ ബെൻഫികയുടെ വിജയം പൂർത്തിയായി.

കഴിഞ്ഞ മത്സരത്തിൽ അൽ നസർ സെൽറ്റ വിഗോക്ക് എതിരെ 5-0ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് റൊണാൾഡോ 83 മിനുട്ടോളം കളിച്ചു.

Exit mobile version