Picsart 23 05 17 02 50 24 226

റൊണാൾഡോക്ക് ഗോൾ, അൽ നസറിന് നിർണായക വിജയം

സൗദി പ്രൊ ലീഗിൽ അൽ നസറിന് നിർണായക വിജയം. ഇന്ന് അൽ തയെ നേരിട്ട അൽ നസർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്‌. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് നിർണായകമായ ഗോളുമായി തിളങ്ങി. രണ്ടാം പകുതിയിൽ ആയിരുന്നു ഗോളുകൾ വന്നത്. 52ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. 80ആം മിനുട്ടിൽ ടലിസ്കയുടെ ഗോൾ കൂടെ വന്നതോടേ അൽ നസർ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ 27 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി അൽ നസർ രണ്ടാൻ സ്ഥാനത്ത് നിൽക്കുന്നു‌. 63 പോയിന്റുള്ള ഇത്തിഹാദ് ആണ് ഒന്നാമത്. ഇനി മൂന്ന് മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ.

Exit mobile version