Site icon Fanport

45 മത്സരം 44 ഗോളുകൾ 12 അസിസ്റ്റ്!! റൊണാൾഡോക്ക് ഇത് തകർപ്പൻ സീസൺ

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിനായുള്ള ഗോളടി തുടരുകയാണ്. ഇന്നലെ കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസിൽ ഇരട്ട ഗോളുകൾ കൂടെ നേടിയതോടെ റൊണാൾഡോയുടെ ഈ സീസണിലെ ഗോളുകളുടെ എണ്ണം 44 ആയി. ഈ സീസണിലെ എല്ലാ കോമ്പറ്റീഷനിലുമായി 45 മത്സരങ്ങൾ ആണ് റൊണാൾഡോ കളിച്ചത്. ഇതിൽ നിന്നാണ് 44 ഗോളുകൾ നേടിയത്.

റൊണാൾഡോ 24 05 02 10 26 19 830

39കാരനായ റൊണാൾഡോക്ക് 44 ഗോളുകൾ മാത്രമല്ല ഒപ്പം 12 അസിസ്റ്റും ഈ സീസണിൽ തന്റെ പേരിൽ ഉണ്ട്. ഇന്നലെ അൽ ഖലീജിനെ 3-1 അൽ നസർ തോൽപ്പിച്ചപ്പോൾ 2 ഗോളടിച്ച റൊണാൾഡോ തന്നെയാണ് പ്ലയർ ഓഫ് ദി മാച്ച് ആയത്. ഒപ്പം അൽ നസർ കിംഗ് കപ്പിന്റെ ഫൈനലിലും എത്തി. ഫൈനലിൽ അൽ ഹിലാൽ ആകും റൊണാൾഡോയുടെ ടീമിന്റെ എതിരാളികൾ.

റൊണാൾഡോയുടെ 44 ഗോളുകളിൽ 29 ഗോളുകളും സൗദി ലീഗിൽ ആണ് വന്നത്. അവിടെ റൊണാൾഡോ ആണ് ടോപ് സ്കോറർ. അവിടെ ഗോൾഡൻ ബൂട്ട് റൊണാൾഡോ സ്വന്തമാക്കും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

Exit mobile version