റൊണാൾഡ് കോമന്റെ ആരോഗ്യ നില തൃപ്തികരം, ആശുപത്രി വിടും

ഹോളണ്ട് ദേശീയ ടീം പരിശീലകൻ റോണാൾഡ് കോമന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും ഉടൻ ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങും എന്നും ഹോളണ്ടിൽ നിന്ന് വാർത്തകൾ വരുന്നു‌. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ തന്നെ ചെറിയ ശസ്ത്രക്രിയ നടത്തിയതായും ആ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും ഡോക്ടർമാർ അറിയിച്ചു. 2018 മുതൽ നെതർലാന്റ്സിന്റെ പരിശീലകനാണ് കോമൻ. മുൻ ബാഴ്സ താരമായ കോമൻ ഡച്ച് പടയോടൊപ്പം യൂറോ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. അയാക്സ്, പി.എസ്.വി ഐന്തോവൻ, എവർട്ടൺ, ബെൻഫിക്ക, വലൻസിയ, സൗതാംപ്ടൺ, എന്നീ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുമുണ്ട്.

Exit mobile version