നൈൻഗോലാന് നന്ദിയറിയിച്ച് റോമ

റാഡ്ജ നൈൻഗോലാന് നന്ദിയറിയിച്ച് കൊണ്ടുള്ള വീഡിയോ റോമ പുറത്തുവിട്ടു. ക്ലബ്ബിന്റെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് റോമ ക്ലബ് വിട്ട താരത്തിന് നന്ദി അറിയിച്ചത്. 24 മില്യൺ യൂറോയ്ക്കാണ് റാഡ്ജ നൈൻഗോലാൻ ഇന്റർ മിലാനിൽ എത്തുന്നത്. നൈൻഗോലാന് പകരം നിക്കോളോ സനിക്കോളോ, ഡേവിഡ് സാന്റോൺ എന്നി താരങ്ങൾ റോമയിലേക്കെത്തിയിരുന്നു.

നാല് സീസണിലധികം റോമയിൽ തുടർന്ന റാഡ്ജ നൈൻഗോലാൻ 200 ൾ അധികം മത്സരങ്ങളിൽ കളിക്കുകയും 31 ഗോളുകൾ റോമയ്ക്ക് വേണ്ടി നേടുകയും ചെയ്തു. ബെൽജിയത്തിനു വേണ്ടി 30 തവണ ബൂട്ടണിഞ്ഞിട്ടുള്ള താരം 2014 ലാണ് റോമയിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial