സലാക്ക് പിന്നാലെ ഹാരി കെയ്‌നിനെ ട്രോളി റോമ

- Advertisement -

സലായ്ക്കും കോടിക്കണക്കിനു ഫുട്ബോൾ ആരാധകർക്കും പിന്നാലെ സലാലയുടെ പഴയ ടീമായ റോമയും ഹാരി കെയ്‌നിനെ ട്രോളി രംഗത്തെത്തി.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത് ഹാരി കെയ്ൻ ട്രോളുകളാണ്. സ്റ്റോക്ക് സിറ്റിക്ക് എതിരെ എറിക്‌സൺ അടിച്ച ഗോളിന്റെ ഫൈനൽ ടച്ച് തന്റെ ആണെന്നും തനിക്ക് അനുവദിക്കണമെന്നും കെയ്ൻ അപ്പീൽ നൽകിയിരുന്നു. ഇതേ തുടർന്ന് ഗോൾ പരിശോധിച്ച പാനൽ ഗോൾ കെയ്‌നിനു അനുവദിച്ചിരുന്നു. ഇതേ തുടർന്നാണ് തുടർച്ചയായ ട്രോളുകൾ ഇന്റർനെറ്റിനെ ഇളക്കി മറിച്ചത്.

ഈ ഗോളിനെ തുടർന്ന് നിലവിൽ പ്രീമിയർ ലീഗിലെ ടോപ്പ് ഗോൾ സ്‌കോറർ ആയ സലായുമായുള്ള കെയ്‌നിന്റെ ഗോൾ വ്യത്യാസം നാലായി ചുരുങ്ങി. 29 ഗോളുകളാണ് ഈജിപ്ഷ്യൻ താരം അടിച്ചു കൂട്ടിയത്. പാനലിന്റെ ഡിസിഷൻ വന്നതിനു ശേഷം “wooooooow really?” എന്നൊരു പ്രതികരണമാണ് സലാനടത്തിയത്. ഇതും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഇതിന്റെ തുടർച്ചയായാണ് സലായുടെ മുൻ ക്ലബായ റോമ ട്രോളുമായി രംഗത്തെത്തിയത്. റോമൻ ലെജൻഡ് ടോട്ടിയുടെ റോം ഡെർബിയിൽ ലാസിയോക്ക് എതിരായി 2015 ൽ നേടിയ ഗോളാണ് ട്രോള്ളിൽ ഉള്ളത്. എന്നാൽ വീഡിയോയിൽ ടോട്ടിക്ക് പകരം ഹാരി കെയ്‌നിന്റെ മുഖവും “Wooooooow really?” എന്ന കമന്റുമാണ്. “what a goal from Harry Kane!” എന്ന് കമന്ററി മാറ്റുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement