Site icon Fanport

ബ്രസീലിയൻ ബ്രസീലിയൻ താരം റൊബീനോയ്ക്ക് 9 വർഷം തടവ് ശരിവെച്ച് ഇറ്റാലിയൻ കോടതി

ബ്രസീലിയൻ ഫുട്ബോളർ റൊബീനോയ്ക്ക് 9 വർഷം തടവ് ശിക്ഷ വിധിക്കാനുള്ള കീഴ് കോടതിയുടെ വിധി ശരിവെച്ച് ഇറ്റാലിയൻ കോടതി. റൊബീനോ നൽകിയ അപ്പീൽ തള്ളി കൊണ്ടാണ് കോടതി വിധി പറഞ്ഞത്. 2013ൽ റൊബീനോ ഉൾപ്പെടെ ചേർന്ന് ഒരു സ്ത്രീയെ പീഡിപ്പിച്ചതിനാണ് ശിക്ഷ നേരിടേണ്ടത്. 2013ൽ എ സി മിലാൻ താരമായിരിക്കെ ഒരു പബിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

മുമ്പ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബിൽ കളിച്ചിട്ടുണ്ട് റൊബിനോ. താരത്തിന് വിധിക്കെതിരെ മൂന്ന് തവണ കൂടെ അപ്പീൽ പോകാൻ അവസരം ഉണ്ടാകും. റൊബീനോ അടക്കം ആറു പേർ കേസിൽ പ്രതികളാണ്. ഇതിൽ നാലു പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോൾ ബ്രസീലിലെ സാന്റോസ് ക്ലബിനാണ് റൊബീനോ കളിക്കുന്നത്.

Exit mobile version