Picsart 23 06 30 11 17 47 993

ഫർമീനോയും ഇനി സൗദി അറേബ്യയിൽ

ഒരു സൂപ്പർ താരം കൂടെ സൗദി അറേബ്യയിൽ എത്തി. ലിവർപൂൾ വിട്ട റോബർട്ടോ ഫർമീനോ ആണ് ഇപ്പോൾ സൗദിയിലേക്കുള്ള കരാർ പൂർത്തിയാക്കുന്നത്. സൗദി പ്രൊ ലീഗ് ക്ലബായ അൽ അഹ്ലി താരത്തെ സ്വന്തമാക്കി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2026വരെയുള്ള കരാർ ഫർമിനോ ഒപ്പുവെക്കും.

ഫർമിനോക്ക് ആയി യൂറോപ്പിൽ പല പ്രധാന ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അൽ അഹ്ലിയുടെ ഓഫർ ഏറെ വലുതായത് കൊണ്ട് താരം അത് സ്വീകരിക്കുകയായിരുന്നു. താരം ഫ്രീ ഏജന്റായി കഴിഞ്ഞ മാസം മാറിയിരുന്നു. അൽ അഹ്ലി കഴിഞ്ഞ ദിവസം ഗോൾ കീപ്പർ മെൻഡിയുടെ സൈനിംഗും പൂർത്തിയാക്കിയിരുന്നു.

കഴിഞ്ഞ 8 വർഷമായി ലിവർപൂൾ ടീമിന്റെ വിജയത്തിന്റെ അവിഭാജ്യ ഘടകമാണ് ബ്രസീലിയൻ സ്‌ട്രൈക്കർ. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ് തുടങ്ങി ലിവർപൂളിനൊപ്പം ആകെ 7 ട്രോഫികൾ ഫിർമിനോ നേടിയിട്ടുണ്ട്.

Exit mobile version