Picsart 23 06 09 21 18 28 040

മുൻ പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോ ഖത്തർ ക്ലബിലേക്ക്

മുൻ പാരീസ് സെൻ്റ് ജെർമെയ്ൻ ഗോൾകീപ്പർ സെർജിയോ റിക്കോ ഖത്തർ ക്ലബ് അൽ ഗരാഫയിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. 2023 മെയ് മാസത്തിൽ മാരകമായ കുതിരസവാരി അപകടത്തെ അതിജീവിക്കുകയും കോമയിൽ ആവുകയും ചെയ്ത 31 കാരനായ സ്പെയിൻകാരൻ ഇപ്പോൾ ഫുട്ബോളിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.

അപകടം നടന്ന ശേഷം ഇതുവരെ അദ്ദേഹം ഫുട്ബോൾ കളിച്ചിട്ടില്ല. നിലവിൽ ആൻഡലൂഷ്യയിലുള്ള റിക്കോ, ഖത്തർ ലീഗിൽ നാലാമതുള്ള അൽ ഗരാഫയുമായി വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. ട്രാൻസ്ഫർ പൂർത്തിയാക്കാൻ അദ്ദേഹം ഉടൻ ദോഹയിലേക്ക് പറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 മെയ് മാസത്തിൽ മയ്യോർക്കയ്ക്ക് ആയി ലോണിൽ കളിച്ചതായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പ്രൊഫഷണൽ പ്രകടനം.

Exit mobile version