Picsart 23 04 27 19 37 55 032

മാർക്കോ റിയൂസ് ഡോർട്മുണ്ടിൽ കരാർ പുതുക്കി

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സ്റ്റാർ മിഡ്ഫീൽഡർ മാർക്കോ റിയൂസ് ക്ലബ്ബുമായി കരാർ പുതുക്കി. റിയൂസും ഡോർട്ട്മുണ്ടും തമ്മിലുള്ള കരാർ ജൂണിൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. 2024വരെയുള്ള കരാർ ആണ് ഇപ്പോൾ താരം ഒപ്പുവെച്ചത്.

ഡോർട്ട്മുണ്ടിൽ തുടരാൻ റിയൂസ് വേതനം കുറച്ചു എന്നാണ് റിപ്പോർട്ടുകൾ. 2012ൽ ക്ലബ്ബിൽ ചേർന്നതു മുതൽ ക്ലബിനായി 300ൽ അധികം മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. 100ൽ അധികം ഗോളുകൾ ക്ലബിനായി താരം നേടിയിട്ടുണ്ട്.

സമീപ വർഷങ്ങളിൽ തങ്ങളുടെ മുൻനിര താരങ്ങൾ വിട്ടുപോകുന്നത് കണ്ട ക്ലബ്ബിന്റെ ആരാധകർക്ക് ഡോർട്ട്മുണ്ടിൽ തുടരാനുള്ള റിയൂസിന്റെ തീരുമാനം ആശ്വാസമാകും.

Exit mobile version