Site icon Fanport

റയൽ മാഡ്രിഡ് താരങ്ങൾ മികച്ചതോ എന്ന് സംശയിക്കണ്ട എന്ന് മെസ്സിയോട് മാഡ്രിഡ് കോച്ച്

മെസ്സിക്ക് മറുപടിയുമായി റയൽ മാഡ്രിഡ് പരിശീലകൻ ലോപറ്റെഗി. കഴിഞ്ഞ ദിവസം റൊണാൾഡോ ക്ലബ് വിട്ടത് റയൽ മാഡ്രിഡിന്റെ ശക്തി കുറയ്ക്കും എന്ന് മെസ്സി പറഞ്ഞിരുന്നു. മെസ്സി റയൽ മാഡ്രിഡ് ടീമിന്റെ ശക്തിയെ സംശയിക്കേണ്ടെന്ന് ലോപെറ്റെഗി പറഞ്ഞു‌. പരിശീലകനായ താൻ ഒരു നിമിഷത്തേക്ക് പോലും ഈ ടീമിന്റെ മികവിനെ കുറിച്ച് സംശയിക്കില്ല എന്നും അത്രയ്ക്ക് മികച്ചതാണ് ഇപ്പോഴത്തെ മാഡ്രിഡ് ടീമെന്നും ലോപറ്റെഗി പറഞ്ഞു.

റയൽ മാഡ്രിഡും ബാഴ്സലോണയും ഇപ്പോൾ ലീഗിൽ ഒപ്പത്തിനൊപ്പം ആണ്. ഇതുവരെ എല്ലാ മത്സരങ്ങളും ഇരുവരും ജയിച്ചിട്ടുണ്ട്. ഗോൾ ഡിഫറൻസിൽ മാത്രം ബാഴ്സ ഇപ്പോൾ മുന്നിൽ നിൽക്കുകയാണ്. റൊണാൾഡോ പോയതോടെ ബെയ്ലും ബെൻസീമയും മികവിലേക്ക് ഉയർന്നത് കൊണ്ട് റയൽ ടീമിൽ റൊണാൾഡോയുടെ അഭാവം ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.

Exit mobile version