ഇന്ത്യൻ കോച്ചിന്റെ ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം റെനെഡി സിംഗ്

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകൻ കോൺസ്റ്റന്റൈന്റെ ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം റെനെഡി സിംഗ്. സൂസൈരാജിനെ പോലെ സീസണിൽ മികവ് തെളിയിച്ച താരങ്ങളെ തഴഞ്ഞതിനെയാണ് റെനെഡി സിംഗ് വിമർശിച്ചത്. ഏഷ്യാകപ്പിൽ ഇന്ത്യ യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ചു എന്നിരിക്കെ പുതിയ താരങ്ങൾക്ക് അവസരം നൽകണമായിരുന്നു എന്ന് റെനെഡി സിംഗ് പറഞ്ഞു.

“കിർഗ്ഗിസ്ഥാനെതിരായുള്ള മത്സരം സൂസൈരാജിനേയും സുഖ്ദേവ് പട്ടേലിനേയും പോലുള്ള താരങ്ങൾക്ക് അവസരം കൊടുക്കേണ്ട മത്സരമായിരുന്നു. ഇന്ത്യ നല്ല ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കാറില്ല എന്നതുകൊണ്ട് തന്നെ ഫലങ്ങൾ കാര്യമാകാത്ത ഇത്തരം മത്സരങ്ങൾ മികച്ച താരങ്ങൾക്ക് അവസരം നൽകാനുള്ളത് ആക്കണമായിരുന്നു” റെനെഡി സിംഗ് പറഞ്ഞു.

സുമീത് പസ്സിയെ പോലുള്ള താരങ്ങളെ ഉൾപ്പെടുത്തുകയും സൂസൈരാജ് സി കെ വിനീത് തുടങ്ങിയ താരങ്ങളെ തഴയുകയും ചെയ്തതിന് ഫുട്ബോൾ ആരാധകർക്കിടയിൽ കോൺസ്റ്റന്റൈനെതിരെ വിമർശനം ഉയർന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement