കെ ലീഗിൽ യു.എഫ്.സിയെ പെനാൽട്ടിയിൽ മറികടന്ന് വി.സി.സി ഫൈനലിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുവാങ്ങിയ തോൽവിക്ക് നിലവിലെ ജേതാക്കളോട് വി.സി.സി പകരം ചോദിച്ചു. പെനാൽട്ടിയിൽ യു.എഫ്.സിയെ മറികടന്ന അവർ 2016 നു ശേഷം ആദ്യമായി കെ ലീഗ് ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ ഓരോ ഗോൾ വീതം ഇരു ടീമുകളും തുല്യത പാലിച്ചപ്പോൾ ആണ് മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. യു.എഫ്.സിക്കായി നജുമുദ്ദീൻ ഗോൾ നേടിയപ്പോൾ പെനാൽട്ടിയിലൂടെ നസീബ് ആണ് വി.സി.സിയുടെ ഗോൾ നേടിയത്. എന്നാൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ നജുമുദ്ദീനു പിഴച്ചപ്പോൾ ജയം വി.സി.സിക്ക് സ്വന്തമായി. നജുമുദ്ദീനു പുറമെ സാഹിലിനും പെനാൽട്ടി പിഴച്ചു. പെനാൽട്ടി തടഞ്ഞു രക്ഷകനായ ഗോൾ കീപ്പർ സിയ മുബാറക് ആണ്‌ മത്സരം വി.സി.സിക്ക് സമ്മാനിച്ചത് സിയ തന്നെയാണ് കളിയിലെ കേമനും. യു.എഫ്.സിക്കായി നസറുള്ള, സാഹിൽ, അൻവർ, നൂറുദ്ദീൻ, നജുമുദ്ദീൻ എന്നിവരാണ് പെനാൽട്ടി എടുക്കാൻ എത്തിയത്. ഇതിൽ രണ്ട് പേർക്ക് പിഴച്ചപ്പോൾ വി.സി.സിക്കായി പെനാൽട്ടി എടുത്ത നസീബ്, സിയു, തഫ്രൂക്ക്, നബീൽ എന്നീ നാലു പേരും ലക്ഷ്യം കണ്ടു. രണ്ടാം ക്വാളിഫയറിലെ വിജയി ആവും വി.സി.സിയുടെ ഫൈനലിലെ എതിരാളികൾ.

ഇതിനിടയിൽ എലിമിനേറ്ററിൽ കൈസിനെ തോൽപ്പിച്ച അഷ്ഹദു രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി. ലീഗ് ഘട്ടത്തിലും കൈസിനെ തോൽപ്പിച്ച അഷ്ഹദു പ്രകടനം ആവർത്തിച്ചപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആയിരുന്നു അവരുടെ ജയം. മുൻ ഗോകുലം എഫ്.സി താരം ഉസ്മാൻ ആഷിഖിന്റെ ഇരട്ടഗോളുകൾ ആണ് അഷ്ഹദുവിനു ജയം ഒരുക്കിയത്. കളിയിലെ കേമൻ കൂടിയായ ഉസ്മാൻ ആഷിഖ് മത്സരത്തിലെ രണ്ടാം പകുതിയിൽ 56, 76 മിനിട്ടുകളിൽ ആണ് ലക്ഷ്യം കണ്ടത്. ഇതോടെ രണ്ടാം ക്വാളിഫയറിൽ നിലവിലെ ജേതാക്കൾ ആയ യു.എഫ്.സിയെ അഷ്ഹദു നേരിടും. തുല്യശക്തികൾ ആയ ഇരു ടീമുകളും ലീഗിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ 1-1 നു സമനില പാലിച്ചിരുന്നു. പ്രവചനാതീതമാണ് മത്സരം, ജയിച്ച് ഫൈനലിൽ വി.സി.സിയെ നേരിടാൻ ആവും ഇരുടീമുകളും ബൂട്ട് കെട്ടി ഇറങ്ങുക.