സുബ്രതോയിൽ കരുത്തരുടെ പോരാട്ടത്തിൽ അമിനിയെ മറികടന്ന് കവരത്തി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കവരത്തി : 17 വയസ്സിന് താഴെയുള്ളവരുടെ സുബ്രതോ മുഖർജി യോഗ്യത മത്സരങ്ങളിൽ ചെറിയകര ഗ്രൂപ്പിൽ കരുത്തരുടെ പോരാട്ടത്തിൽ അമിനി സ്‌കൂളിനെ തോൽപ്പിച്ച് കരുത്ത് കാട്ടി കവരത്തി സ്‌കൂൾ. ആദ്യപകുതിയിൽ നേടിയ ഇരു ഗോളുകൾക്കാണ് കവരത്തി മത്സരത്തിൽ ജയം കണ്ടത്. മത്സരം തുടങ്ങി 6 മിനിറ്റിൽ തന്നെ ഗോൾകീപ്പറുടെ അബദ്ധം മുതലെടുത്ത് കവരത്തിയെ അക്രം മുന്നിലെത്തിച്ചു. തുടർന്ന് 26 മിനിറ്റിലും വലകുലുക്കിയ അക്രം അവരുടെ ജയം പൂർണ്ണമാക്കി. മത്സരത്തിൽ തിരിച്ച് വരാൻ അമിനി പരമാവധി ശ്രമിച്ചെങ്കിലും കവരത്തി പ്രതിരോധം കുലുങ്ങിയില്ല. ഗ്രൂപ്പിൽ കളിച്ച രണ്ട് കളികളും ജയിച്ച കവരത്തിക്ക് ഇനി അവശേഷിക്കുന്ന മത്സരം കൽപ്പേനിക്ക് എതിരെയാണ്. ഇതോടെ ഗ്രൂപ്പിൽ നിന്ന് കവരത്തിയും ഗ്രൂപ്പിൽ മത്സരങ്ങൾ പൂർത്തിയാക്കിയ അമിനിയും സെമിഫൈനലിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മിനിക്കോയിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചു കൽപ്പേനി ടൂർണമെന്റിൽ തങ്ങളുടെ ആദ്യജയം കുറിച്ചു. ജയത്തോടെ സെമിഫൈനലിൽ എത്താനുള്ള നേരിയ സാധ്യത കൽപ്പേനി നിലനിർത്തി. നാളെ നടക്കുന്ന മത്സരത്തിൽ 9 ഗോളുകൾക്ക് എങ്കിലും കവരത്തിയെ മറികടന്നാൽ മാത്രമെ കൽപ്പേനിക്ക് സെമിയിൽ എത്താൻ എന്തെങ്കിലും സാധ്യതയുള്ളൂ. ഇന്ന് വൈകുന്നേരം നടക്കുന്ന മത്സരങ്ങളിൽ വലിയകര ഗ്രൂപ്പിലെ നിർണായകമത്സരങ്ങളിൽ ചെത്ത്‌ലത്ത് കിൽത്താനെയും അഗത്തി ആന്ത്രോത്തിനെയും നേരിടും.