കട്മത്ത് യാഹൂ സെവൻസ് സോക്കർ കപ്പിൽ ബ്ലാക്ക് ബെറി എഫ്.സി ജേതാക്കൾ

A6d805682fea4ebd9e16da29e5e92db5 01
- Advertisement -

ലക്ഷദ്വീപ് കട്മത്ത് യാഹൂ സെവൻസ് സോക്കർ കപ്പിൽ ആന്ത്രോത്ത് ബ്ലാക്ക് ബെറി എഫ്.സി ജേതാക്കൾ ആയി. ഇന്നലെ നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് കട്മത്ത് ടി. ടി. ആർ ബോയിസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആണ് ബ്ലാക്ക് ബെറി ജേതാക്കൾ ആയത്.

മികച്ച പോരാട്ടത്തിൽ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ ആയ മുന്നേറ്റ നിര താരം മുഹമ്മദിന്റെ ഏക ഗോളിന് ആണ് ബ്ലാക്ക് ബെറി ജയം കണ്ടത്. ആതിഥേയരായ ശക്തരായ ടീമുകളെയും കവരത്തി ടീമിനെയും മറികടന്നു കിരീടം ഉയർത്തിയത് ക്യാപ്റ്റൻ മഷ്ഹൂറിനും സംഘത്തിനും അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്.

Advertisement