ആറു ഗോൾ അടിച്ച് ആറാടി യാഹൂ! ജയം കണ്ടു അൽസ സ്‌ട്രൈക്കേഴ്‌സും മുള്ളത്തിയാറും.

- Advertisement -

കട്മത്ത് യാഹൂ സോക്കർ കപ്പിൽ വമ്പൻ ജയവും ആയി ആതിഥേയ ടീം. ദുർബലരായ മെഗാസ്റ്റാർ ജൂനിയേഴ്സിനെതിരെ എതിരില്ലാത്ത ആറു ഗോളുകൾ ആണ് യാഹൂ സോക്കർ ക്ലബ് നേടിയത്. 2 ഓൺ ഗോളുകൾ പിറന്ന മത്സരത്തിൽ നസറുള്ള ഇരട്ടഗോളുകൾ നേടിയപ്പോൾ ജസായിർ, മുസ്തഫസിൽ എന്നിവർ ഓരോ ഗോൾ വീതവും നേടി. ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രം അടിച്ച യാഹൂ രണ്ടാം പകുതിയിൽ വിശ്വരൂപം കാണിച്ചപ്പോൾ 5 ഗോളുകൾ ആണ് പിറന്നത്. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വളരെ നല്ല തുടക്കം ആയി അവർക്ക് ഇത്.

അതേസമയം ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ അൽസ ബേക്കേഴ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അൽസ സ്‌ട്രൈക്കേഴ്‌സ്. മത്സരത്തിലെ ആദ്യ പകുതിയിൽ ആണ് 3 ഗോളുകളും പിറന്നത്. അബുവിന്റെ ഇരട്ടഗോളുകൾ സ്‌ട്രൈക്കേഴ്‌സിന് ആദ്യമേ തന്നെ ലീഡ് നൽകി. തുടർന്ന് ഷാമിർ റഹ്‌മാൻ ബേക്കേഴ്സിനായി ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല. ഫസഫികോ എവററ്റോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മുള്ളത്തിയാർ കിങ്സും തങ്ങളുടെ ആദ്യ മത്സരത്തിൽ ജയം കണ്ടു. രണ്ടാം പകുതിയിൽ മുഹമ്മദ് ഹഫീസ് ആണ് മുള്ളത്തിയാറിന്റെ വിജയഗോൾ കണ്ടത്തിയത്.

Advertisement