ക്രസന്റിനും സിംകോ എഫ് സി കാലിക്കറ്റിനും ജയം

- Advertisement -

ക്രസന്റ് കൊട്ടക്കാവയൽ – കൊടുവള്ളി സംഘടിപ്പിച്ച 26മത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആതിഥേയരായ ക്രസന്റ് കൊട്ടക്കാവയലിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ സെൻകോ മാറിവീട്ടിൽ താഴത്തിനെയാണ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ക്രസന്റ് തോൽപ്പിച്ചത്. ക്രസന്റ് കൊട്ടക്കാവയലിന് വേണ്ടി ഷാനുവാണ് രണ്ടു ഗോളുകളും നേടിയത്.

മറ്റൊരു മത്സരത്തിൽ സിംകോ എഫ്.സി കാലിക്കറ്റ് യങ് ചാലെഞ്ചേഴ്‌സ് മദ്രസ ബസാറിനെ തോൽപ്പിച്ചു. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിംകോ എഫ്.സി ജയിച്ചത്. നാളെ നടക്കുന്ന മത്സരങ്ങളിൽ സിൻസിയർ കച്ചേരിമുക്ക് ക്യു എഫ്.സി കാലിക്കറ്റിനെയും 101 എഫ്.സി കൊടുവള്ളി ഓസ്കാർ എളേറ്റിലിനെയും നേരിടും.

Advertisement