
ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം ജപ്പാന് സ്വന്തം. ഇന്നലെ നടന്ന ചാമ്പ്യൻസ്ലീഗ് രണ്ടാം പാദത്തിൽ 1-9 എന്ന സ്കോറിന് വിജയിച്ചതോടെ ജപ്പാൻ ടീമായ ഉറാവ റെഡ് ഡയമണ്ട്സ് ചാമ്പ്യൻസ് ലീഗ് കിരീടം ഉറപ്പാക്കി. സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെയാണ് റെഡ് ഡയമണ്ട്സ് പരാജയപ്പെടുത്തിയത്.
അഗ്രിഗേറ്റ്സിൽ 2-1 എന്നായിരുന്നു ഇരു പാദങ്ങളും കഴിഞ്ഞപ്പോൾ ഫൈനലിലെ സ്കോർ. സൗദിയിൽ വെച്ച് നടന്ന ആദ്യ പാദം 1-1 എന്ന നിലയിൽ അവസാനിച്ചിരുന്നു. ഇന്നലെ കളി അവസാനിക്കാൻ 2 മിനുട്ട് മാത്രം ശേഷിക്കെ ബ്രസീലിയൻ താരം റാഫേൽ ഡിസിൽവയാണ് ജപ്പാൻ ക്ലബിനു വേണ്ടി സ്കോർ ചെയ്തത്.
2008ന് ശേഷം ആദ്യമായാണ് ഒരു ജപ്പാനീസ് ക്ലബ് ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്നത്. അൽ ഹിലാലിനാകട്ടെ 2001ന് ശേഷം ആദ്യമായൊരു ഏഷ്യൻ കിരീടം എന്ന സ്വപ്നമാണ് പരാജയത്തോടെ ഇല്ലാതായത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial