
ല ലീഗെയിൽ റയലിന് വീണ്ടും ജയം. എയ്ബറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ല ലിഗ കിരീട പോരാട്ടത്തിൽ പിറകിലോട്ടില്ലെന്നു പ്രഖ്യാപിച്ചത്. റായലിനായി അസെൻസിയോയും മാർസെലോയും ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ എയ്ബർ താരത്തിന്റെ വക സെൽഫ് ഗോളായിരുന്നു. പ്രധാനപ്പെട്ട ഏതാനും താരങ്ങൾക്ക് വിശ്രമം അനുവധിച്ചെങ്കിലും മത്സരത്തിൽ ക്ളീൻ ഷീറ്റോടെ തന്നെ റയലിന് മത്സരം പൂർത്തിയാകാനായി. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും റയലിന് വെല്ലുവിളി ഉയർത്താൻ എയ്ബറിന് ആയതുമില്ല.
ഗോൾ കീപ്പർ കെയ്ലർ നവാസിന് പകരം കാസില്ലായെയും, ബെൻസീമക്ക് പകരം അസെൻസിയോയെയും, ക്രൂസിന് പകരം സെബെല്ലോസിനെയും ഉൾപ്പെടുത്തിയാണ് സിദാൻ ടീമിനെ ഇറകിയത്. 18 ആം മിനുട്ടിൽ തന്നെ റയൽ ലീഡ് നേടി. എയ്ബർ പ്രതിരോധ നിര താരം പൗലോ ഒലിവേറ വഴങ്ങിയ സെൽഫ് ഗോളാണ് റയലിന് തുണയായത്. പത്ത് മിനുറ്റ്കൾക്ക് ശേഷം ഇസ്കോയുടെ പാസ്സ് ഗോളാക്കി അസെൻസിയോ റയലിന്റെ ലീഡ് രണ്ടാകുകയും ചെയ്തു. പക്ഷെ പിന്നീട് ആദ്യ പകുതിയിൽ കാര്യമായി ഒന്നും ചെയ്യാൻ റയലിനായില്ല.
രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. പക്ഷെ ലീഡ് ഉയരാതായപ്പോൾ സിദാൻ 64 ആം അസെൻസിയോയെ പിൻവലിച്ചു ബെൻസീമയെയും, 71 ആം മിനുട്ടിൽ ഡാനി സെബലോസ്, ഇസ്കോ എന്നിവരെ പിൻവലിച്ചു ലൂകാസ് വാസ്കേസിനെയും മാർസെലോയേയും ഇറക്കി. 82 ആം മിനുട്ടിൽ ബെൻസീമയുടെ പാസ്സ് ഗോളാക്കി മാർസെലോ റയലിന്റെ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി.
9 കളികളിൽ നിന്ന് 20 പോയിന്റുള്ള റയൽ 21 പോയിന്റുള്ള വലൻസിയക്ക് പിറകിലായി ല ലീഗെയിൽ മൂന്നാം സ്ഥാനത്താണ്. 7 പോയിന്റ് മാത്രമുള്ള എയ്ബർ 16 ആം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial