അസെൻസിയോക്ക് പുതിയ കരാർ, ഞെട്ടിപ്പിക്കുന്ന റിലീസ് ക്ളോസ്

റയൽ മാഡ്രിഡ് യുവ താരം മാർക്കോ അസെൻസിയോക്ക് പുത്തൻ കരാർ നൽകി റയൽ മാഡ്രിഡ്. 6 വർഷത്തേക്കാണ് സ്‌പെയിൻ ദേശീയ താരമായ അസെൻസിയോ റയലുമായി പുതിയ കരാർ ഒപ്പിട്ടിരിക്കുന്നത്. സിനദിൻ സിദാന്റെ കീഴിലെ മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാർ നൽകാൻ റയലിനെ പ്രേരിപ്പിച്ചത്. നിലവിലുള്ള കരാർ 2020 വരെ ഉണ്ടെങ്കിലും ആ കരാറിലെ റിലീസ് ക്ളോസ് വളരെ കുറവാണ് എന്നതും മറ്റൊരു കാരണമായി.

പുതിയ കരാർ പ്രകാരം 500 മില്യൺ യൂറോ നൽകാൻ തയ്യാറാവുന്നവർക്ക് മാത്രമേ അസെൻസിയോയെ റയലിന്റെ കയ്യിൽ നിന്നും സ്വന്തമാക്കാൻ പറ്റൂ. 21 കാരനായ അസെൻസിയോ 2014 ഇൽ മല്ലോർക്കയിൽ നിന്നാണ് മഡ്രിഡിൽ എത്തുന്നത്. പുതിയ കരാർ പ്രകാരം അസെൻസിയോ 2023 വരെ റയലിൽ ഉണ്ടാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പ്; സന്നാഹ മത്സരത്തിൽ ബ്രസീൽ ന്യൂസിലാന്റിനെ പരാജയപ്പെടുത്തി
Next articleവാർണറിന്റെ വെടിക്കെട്ട് ബാറ്റിങ്ങ്, ഒടുവിൽ ഓസ്ട്രേലിയക്ക് ജയം