Picsart 24 12 19 00 25 29 350

ഇന്റർ കോണ്ടിനെന്റൽ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കി

ഖത്തറിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കി. ഫൈനലിൽ മെക്സിക്കൻ ക്ലബായ പച്ചുകയെ നേരിട്ട റയൽ മാഡ്രിഡ് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഈ സീസണിലെ റയൽ മാഡ്രിഡിന്റെ രണ്ടാം കിരീടമാണിത്.

പരിക്ക് മാറി എത്തിയ എംബപ്പെ ആണ് റയലിന് ഇന്ന് ലീഡ് നൽകിയത്. 37ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ റോഡ്രിഗോയിലൂടെ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കി. എംബപ്പെ ആയിരുന്നു ഈ ഗോൾ ഒരുക്കിയത്.

84ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡ് മൂന്നാം ഗോളും വിജയവും പൂർത്തിയാക്കി. പെനാൾറ്റിയിൽ നിന്നായിരുന്നു ഈ ഗോൾ.

Exit mobile version