Picsart 25 03 02 00 46 46 731

ലാലിഗയിൽ വീണ്ടും ട്വിസ്റ്റ്! റയൽ മാഡ്രിഡ് തോറ്റു

ലാലിഗ കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിന് തിരിച്ചടി. അവർ ഇന്ന് ലീഗിൽ റയൽ ബെറ്റിസിനോട് പരാജയപ്പെട്ടു. ബെറ്റിസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-1ന് ആയിരുന്നു റയലിന്റെ തോൽവി. തുടക്കത്തിൽ ഒരു ഗോളിന്റെ ലീഡ് എടുത്ത ശേഷമായിരുന്നു തോൽവി.

ഇന്ന് പത്താം മിനുറ്റിൽ ബ്രാഹിം ഡിയസിലൂടെ ആണ് റയൽ മാഡ്രിഡ് ലീഡ് എടുത്തത്. ഈ ഗോളിന് 34ആം മിനുറ്റിൽ ഒരു കോർണറിൽ നിന്ന് ബെറ്റിസ് മറുപടി നൽകി. ഇസ്കോ എടുത്ത കോർണറിൽ നിന്ന് ജോണി കോദ്ദോസോ പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-1.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ഇസ്കോ ബെറ്റിസിനെ മുന്നിൽ എത്തിച്ചു. റയൽ മാഡ്രിഡ് ഇതിനു ശേഷം സമനിലക്ക് ആയി ശ്രമിച്ചെങ്കിലും അവരുടെ രണ്ടാം ഗോൾ വന്നില്ല.

ഈ പരാജയത്തോടെ റയൽ മാഡ്രിഡ് 26 മത്സരങ്ങളിൽ നിന്ന് 54 പോയിന്റിൽ നിൽക്കുന്നു. ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണ 54 പോയിന്റുമായി റയലിന് മുന്നിൽ ഉണ്ട്.

Exit mobile version